Loading
ശ്രീ മഹാവിഷ്‌ണുവിൻ്റെ അവതാരമാണ് ശ്രീ ധന്വന്തരിമൂർത്തി. ശ്രീ ധന്വന്തരിമൂർത്തിയുടെ ക്ഷേത്രങ്ങൾ കേരളത്തിൽ ഏറെ വിരളമാണ്. പെരിങ്ങാവു് ശ്രീ ധന്വന്തരി ക്ഷേത്രം, കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്ക് മാറി, പെരിങ്ങാവിൽ സ്ഥിതി ചെയ്യുന്നു.
ശ്രീ ധന്വന്തരീമൂർത്തിയുടെ അനുഗ്രഹങ്ങൾ തേടി നൂറുക്കണക്കിന് ഭക്തർ ക്ഷേത്ര ദർശനത്തിനെത്തുന്നു. ഭക്തർ അവരുടെ അസുഖങ്ങൾ മാറുന്നതിനും, ആയൂർ ആരോഗ്യ സൗഖത്തിനു വേണ്ടിയും, ഡോക്ടർമാർ വിശിഷ്യ ആയുർവേദ ഡോക്‌ടർമാർ അവരുടെ ഔദ്യോകിക ജീവിതവിജയത്തിനായും ഇവിടെ ഭജനമിരിക്കുന്നു. ഈ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദത്തിന് പോലും ഔഷധമൂല്യമുള്ളതായി വിശ്വസിക്കുന്നു.
കൊച്ചി മഹാരാജാക്കന്മാരുടെ ഉടമസ്ഥതയിലായിരുന്ന ഈ ക്ഷേത്രത്തിന് 900 വർത്തിലധികം പഴക്കമുള്ളതായി കരുതുന്നു. പിന്നീട് ഈ ക്ഷേത്രവും അനുബന്ധ സ്ഥലങ്ങളും, മഹാരാജാവു് അന്നത്തെ കൊട്ടാരം വൈദ്യന്മാരായിരുന്ന അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സിന്, അവരുടെ ആയുർവേദ ചികിത്സാ വിജ്ഞാനത്തിലും നേട്ടത്തിലും സംപ്രീതനായി സമ്മാനിച്ചു.
പിന്നീട് തൈക്കാട്ട് മനയിലെ പഴനെല്ലി അച്ചൻ മുസ്സ് ഈ ക്ഷേത്രം പുനരുദ്ധീകരിച്ച് ശ്രീ ധന്വന്തരി ഭഗവാൻ്റെ പുന:പ്രതിഷ്ഠ നടത്തി. അഷ്ട വൈദ്യന്മാരായ തൈക്കാട്ട് മൂസ്സതുമാർക്ക് ആയുർ വേദ ചികിത്സയിൽ ഇത്രയേറെ പ്രാവീണ്യം നേടാൻ കാരണം ശ്രീ ധന്വന്തരീമൂർത്തിയുടെ അനുഗ്രഹത്താലെന്ന് കരുതുന്നു.
തുടർന്ന് കൊച്ചി രാജവംശത്തിലെ കൊച്ചുണ്ണി തമ്പുരാൻ പെരിങ്ങാവു് ശ്രീ ധന്വന്തരീക്ഷേത്രത്തിൽ വന്ന് ഭജനമിരിക്കയും തദ്വാരാ വിഷചികിത്സയിൽ അതിനിപുണനാവുകയും ചെയ്‌തു. അദ്ദേഹം ക്ഷേത്രത്തിന് ചുറ്റമ്പലവും മതിൽക്കെട്ടും നിർമിച്ചു. ക്ഷേത്രത്തിലെ ഭസ്മം പോലും അദ്ദേഹം വിഷചികിത്സക്കായി ഉപയോഗിച്ചിരുന്നു.
1968ൽ ശ്രീ തൈക്കാട്ട് നാരായണൻ മൂസ്സ് ക്ഷേത്രത്തിൻ്റെ ഉടമസ്താവകാശം, പെരിങ്ങാവു് തട്ടകത്തിലെ ഹിന്ദുക്കളിൽ നിന്ന് തിരഞ്ഞെടുത്ത "പെരിങ്ങാവു് ദേവസ്വം കമ്മിറ്റി" യെ ഏല്പിച്ചു. 21.08.74 ൽ ഉടമസ്ഥതാവകാശം സംബന്ധിച്ച എല്ലാ രേഖകളും കൈമാറി. അന്നുമുതൽ ഈ ക്ഷേത്രത്തിൻ്റെ മുഖ്യരക്ഷാധികാരി ഈ ഇല്ലത്ത് നിന്നുള്ളവരാണ്. ഇപ്പോൾ ഈ ക്ഷേത്രത്തിൻ്റെ മുഖ്യരക്ഷാധികാരി എസ്.എൻ.എ ആയുർവേദ ശാലയുടെ എം ഡി ആയ, അഷ്ട വൈദ്യൻ തൈക്കാട്ടു് ഡോ. പി.ടി.എൻ വാസുദേവൻ മൂസ്സതാണ് എന്നത് ഏറെ ചാരിതാർത്ഥ്യജനകമാണ്. ഈ ഭരണ ക്രമീകരണം ഇന്നും തുടർന്നു പോകുന്നു. തുടർച്ചയായി വന്ന ദേവസ്വം ഭരണസാരഥികൾ ഒരുപാട് വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. പ്രദക്ഷിണവഴി, വലിയമ്പലം, ചുറ്റമ്പലം, ശ്രീകോവിൽ പുതുക്കി ചെമ്പോല മേയൽ, നമസ്കാര മണ്ഡപം, ഗണപതി ക്ഷേത്രം, അയ്യപ്പക്ഷേത്രം എന്നിവ ഉണ്ടാക്കി. വലിയമ്പലത്തിലെ കല്ലു വിരിക്കൽ, ക്ഷേത്രത്തിന്റെ കിഴക്ക് വടക്ക് തെക്ക് ഭാഗങ്ങളിൽ വലിയ നടപ്പുരകൾ നിർമിക്കൽ, ക്ഷേത്രക്കുളം പുനരുദ്ധീകരിക്കൽ എന്നിവയും ചെയതു. വാസ്‌തുചാരുതയോടെയുള്ള പുതിയ ഗോപുരം, ക്ഷേത്രം ഓഫീസ്, വഴിപാട് കൌണ്ടർ, സ്റ്റേജ്, അന്നദാനമണ്ഡപം, ജീവനക്കാർക്കുള്ള ക്വാർട്ടേർസ് എന്നിവയും ഉണ്ടാക്കി. ഇയ്യിടെയായി ക്ഷേത്രവികസന പ്രവർത്തനങ്ങൾക്കായി സ്ഥലം വാങ്ങുകയുണ്ടായി.
An offering is made to Peringavu Sree Dhanwanthari Temple for fulfilling one's wish, well-being....
പെരിങ്ങാവ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ ഒരാളുടെ ആഗ്രഹ സഫലീകരണത്തിനും ക്ഷേമത്തിനും വഴിപാട് സമർപ്പിക്കുന്നു.....
Read MoreThis is the most significant festival at the temple, celebrated during the Malayalam month of Thulam
മലയാള മാസമായ തുലാം മാസത്തിൽ ആഘോഷിക്കുന്ന ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണിത്
Read Moreഅസുഖനിവാരണത്തിനായി ഭക്തർ ശ്രീ ധന്വന്തരിയെ അതീവ ഭക്തിയോടെ ഭജിക്കുന്നു. ഭാരതീയ വിശ്വാസമനുസരിച്ച് ഭാരതത്തിന്‍റെ പാരമ്പര്യ വൈദ്യമായ ആയുർവേദത്തിന്‍റെ ഭഗവാനാണ് ശ്രീ ധന്വന്തരി ഭഗവാൻ. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ഇതിന് ഭഗവൽപ്രീതി കൂടി അത്യാവശ്യമാണ്. ഈശ്വര സാക്ഷാൽക്കാരത്തിനുള്ള വഴിയാണ് വേദങ്ങൾ. ആയുർവേദം ഒരു ഉപവേദം കൂടിയാകയാൽ ആയുർവേദവും ഈശ്വരനിലേക്കുള്ള ഒരു വഴി തന്നെ.
പുരാണമനുസരിച്ച് ദുർവാസാവ് മഹർഷിയുടെ ശാപത്തിന്‍റെ ഫലമായി ദേവന്മാർക്ക് ജരാനര ബാധിക്കുന്നു. ഇതിൽ നിന്നും മോചനം നേടാനുള്ള വഴിയന്വേഷിച്ച് ദേവന്മാർ മഹാവിഷ്ണവിനെ കാണുന്നു. മഹാവിഷ്ണു അവരെ പാലാഴി കടഞ്ഞെടുത്ത അമൃത് സേവിച്ചാൽ ജരാനര മാറ്റാം എന്ന് ഉപദേശിക്കുന്നു.
ദേവന്മാർ അസുര സഹായത്തോടെ പാലാഴി കടഞ്ഞപ്പോൾ, അതിൽ നിന്ന് ആദ്യം വന്ന കൊടും വിഷമായ ഹലാഹലം, 3 ലോകത്തേയും രക്ഷിക്കുന്നതിന് വേണ്ടി ശ്രീ പരമശിവൻ കുടിക്കുന്നു. പിന്നീട് അമൃതകുംഭവുമായി ശ്രീ മഹാവിഷ്ണു ശ്രീ ധന്വന്തരി മൂർത്തിയുടെ രൂപത്തിൽ ഉത്ഭവിക്കുന്നു. അങ്ങിനെ ശ്രീ ധന്വന്തരീമൂർത്തി വൈദ്യശാസ്ത്രത്തിന്‍റെ അധിപനായിത്തീർന്നു എന്നതാണ് ഭാരതീയ ഐതിഹ്യം. ഭാരതീയ ആയുർവേദ വൈദ്യന്മാരും ഡോക്ടർമാരും ശ്രീ ധന്വന്തരീമൂർത്തിയെ അവരുടെ ഗുരുവായി, ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂർത്തിയായി ഏറെ ഭക്തിയോടെ ഭജിക്കുന്നു. കേരളത്തിലെ 8 അഷ്ട വൈദ്യന്മാരിൽ പ്രധാനികളായ തൈക്കാട്ട് മൂസ്സും, കുട്ടൻചേരി മൂസ്സും അവരുടെ പ്രധാന ആരാധനാമൂർത്തിയായി ശ്രീ ധന്വന്തരിയെയാണ് ഭജിക്കുന്നത്.
ആയുരാരോഗ്യസൌഖ്യം തേടിയെത്തുന്നവരുടെ ആശ്രിതവൽസനായ പെരിങ്ങാവ് ശ്രീ ധന്വന്തരി മൂർത്തിയുടെ പ്രതിഷ്ഠാദിന ആഘോഷം മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. മീനമാസത്തിലെ അത്തം നാളാണ് പ്രതിഷ്ഠാദിനം. അന്ന് താന്ത്രിക കര്മ്മങ്ങളോടെ വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, നവകം, പഞ്ചഗവ്യം പറ വെപ്പ്, വൈകീട്ട് 6 ന് സർപ്പബലി എന്നിവയുണ്ട്. മാർച്ച് 31 ന് കാലത്ത് 6 മുതൽ വൈകീട്ട് 6 വരെ ദേശാഭിവൃദ്ധിക്കും, ഭക്തജനക്ഷേമത്തിനുമായി ലക്ഷാർച്ചനയുണ്ടായിരിക്കുന്നതാണ്. ശ്രീ ധന്വന്തരി മൂർത്തിയുടെ പ്രതിഷ്ഠാദിനം വളരെ പ്രാധാന്യത്തോടെയും, ധന്വന്തരിയെ ദൈവിക വൈദ്യനായും, രോഗങ്ങൾ ഭേദമാക്കാൻ അമർത്യതയുടെ അമൃതകുംഭവുമായി ഉയർന്നുവന്ന വിഷ്ണുവിന്റെ അവതാരമായും ഭക്തർ ആരാധിക്കുന്നു. ദീർഘായുസ്സ്, നല്ല ആരോഗ്യം, ശാരീരികവും മാനസികവുമായ അസുഖങ്ങളിൽ നിന്നുള്ള മുക്തി എന്നിവയ്ക്കായി അനുഗ്രഹം തേടുക എന്നതാണ് പ്രാഥമിക പ്രാധാന്യം. ശനിയുമായി ബന്ധപ്പെട്ട ചില ഗ്രഹ സ്ഥാനങ്ങളുടെ ദൂഷ്യഫലങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു ശുഭദിനമായും ഇത് കണക്കാക്കപ്പെടുന്നു. രോഗ മുക്തിക്കും, ആയുരാരോഗ്യസൌഖ്യതിനുമായി ധന്വന്തരി പൂജ, സ്പെഷ്യൽ നിറമാല വിളക്ക്, ചന്ദനം ചാർത്ത്, പറ വെക്കൽ, ലക്ഷാർച്ചന, ദ്രവ്യ സമർപ്പണം എന്നീ വഴിപാടുകൾ വളരെ പ്രധാന്യമർഹിക്കുന്നു. വിശദ വിവരങ്ങൾ ബ്രോഷറിൽ കൊടുത്തിത്തുണ്ട്. എല്ലാ ഭക്ത ജനങ്ങളെയും ഭഗവാന്റെ സന്നിധിയിലേക്ക് സാദരം ക്ഷണിക്കുന്നു.
Read More
സ്വർഗ്ഗവാതിൽ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നും അറിയപ്പെടുന്നു, ഇത് ധനു മാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിനത്തിൽ ആഘോഷിക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണ്. ഈ ദിവസം ഭഗവാനെ ഭജിക്കുന്നതിലൂടെ ഐശ്വര്യം, രോഗശാന്തി, മോക്ഷം എന്നിവ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ പ്രമുഖ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഇത് വലിയ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ മറ്റൊരു അവതാരമായ ശ്രീ ധന്വന്തരി ക്ഷേത്രങ്ങളിലും ഇത് ഭക്തിയോടെ ആചരിക്കുന്നു. പ്രാധാന്യം • ഐശ്വര്യം, രോഗശാന്തി, മോക്ഷം: ഈ ദിവസം വ്രതമെടുക്കുന്നതിലൂടെ ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നും മോക്ഷം നേടാമെന്നും വിശ്വസിക്കപ്പെടുന്നു. ഇന്നേ ദിവസം ഭഗവാൻ മഹാവിഷ്ണു വൈകുണ്ഡത്തിലെ വാതിൽ തുറന്നു തന്റെ ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്നു. ആചാരങ്ങൾ • ക്ഷേത്ര ദർശനം: സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വൃതാനുഷ്ഠയോടെ ശ്രീ ധന്വന്തരി ക്ഷേതരത്തിൽ ദര്ശനം നടത്തുന്നത് രോഗശാന്തിക്കും രോഗം വരാതിരിക്കാനും ഏറെ ഗുണകരം. • വ്രതം: ഭഗവാനെ സ്മരിച്ചുകൊണ്ട് വ്രതം അനുഷ്ഠിക്കുകയും തുളസീപൂജ നടത്തുകയും ചെയ്യുന്നു. • പാരണയൂട്ട്: അടുത്ത ദിവസം ദ്വാദശിക്ക് തുളസിയിലയും മലരും ചേർത്ത തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ആഘോഷങ്ങൾ • നമ്മുടെ ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ, ഡിസംബർ 21 മുതൽ 30 വരെ നീളുന്നു ആഘോഷങ്ങൾ. 31 ന് ദ്വാദശി ഊട്ടോടെ ഏകാദശി അവസാനിക്കുന്നു. • 21 ന് വൈകുന്നേരം സാംസ്കാരിക സമ്മേളനത്തോടെ ഉൽസവം ആരംഭിക്കുന്നു. 30 ന് ആണ് ഏകാദശി ഉൽസവം. 5 ആനകളോടെ ഭഗവാനെ മേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നുള്ളിക്കുന്നു. കിഴക്കൂട്ട് അനിയൻ മാരാർ, തൃപ്രയാർ രമേശൻ മാരാർ എന്നിവരാണ് പ്രമാണിമാർ. ബ്രോഷറിൽ കാണിച്ചപോലെയുള്ള മറ്റ് ക്ഷേത്ര കലകളും എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്. വഴിപാടുകൾ ഈ ദിവസങ്ങളിൽ ഭക്തർക്ക് താഴെപറയുന്ന വഴിപാടുകളും സമർപ്പിക്കാവുന്നതാണ്. ആന എക്കം • തിടമ്പ് ആന – Rs.50000- • ഇടം വലം ആന – Rs.40000 • കൂട്ടാന – Rs. 30000 • ആന ചമയം - Rs. 4000 • കോലത്തിൽ മാല - Rs.3000 സ്പെഷ്യൽ ഉദയാസ്തമന പൂജ – Rs.18000 സ്പെഷ്യൽ നിറമാല ചുറ്റുവിളക്ക് – Rs. 5000 സ്പെഷ്യൽ നിറമാല ചുറ്റുവിളക്ക് (നെയ്യ്) – Rs.7000 കലാപരിപാടികൾ ഒരു ദിവസം – Rs.10000 മേളം ഒരാൾക്ക് – Rs.2000 ദീപാലങ്കാരം ഒരു ദിവസം – Rs.10000 നെയ്യ് 1 ടിൻ - Rs.2300 നെയ്യ് ½ ടിൻ - Rs.1200 എണ്ണ 1 ടിൻ - Rs.1300 എണ്ണ ½ ടിൻ - Rs.700 പുഷ്പാലങ്കാരം – Rs.2000 വിളക്കാചാരം – Rs.10000 കാലഭാഭിഷേകം – Rs.20000
Read More
ആയുർവേദത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ദേവനായ ധന്വന്തരി ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്ന ഉത്സവമാണ് ധന്വന്തരി ജയന്തി. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന അദ്ദേഹം ആരോഗ്യത്തിനും ക്ഷേമത്തിനും നൽകിയ സംഭാവനകൾക്ക് ആദരിക്കപ്പെടുന്നു. മനുഷ്യരാശിക്ക് ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ദാനമായി ധന്വന്തരി ഭഗവാൻ പാൽക്കടലിൽ നിന്ന് സർവ രോഗ നിവാരണത്തിനായി അമൃത് കുംഭം ഉയർത്തിക്കൊണ്ട് വന്നതായി പുരാണങ്ങൾ പറയുന്നു. ദേശീയ ആയുർവേദ ദിനമായും ധന്വന്തരി ജയന്തി ആഘോഷിക്കുന്നു. ഭക്തർ നല്ല ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി ധന്വന്തരീഭഗവാനെ പ്രാർത്ഥിക്കുന്നു. 18.10.25 ശനിയാഴ്ച പെരിങ്ങാവ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലേക്ക് എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു. പൂജയും വഴിപാടുകളും ധന്വന്തരി പൂജ - 800 രൂപ തൃക്കല പൂജ - 500 രൂപ പാൽപ്പായസം - 100 രൂപ നിറമാല വിളക്ക് - 100 രൂപ 2000 സ്പെഷ്യൽ നിറമാല വിളക്ക് - 4000 രൂപ മുതലായവ വളരെ ശുഭകരമാണ്. 'dhanwantharitempleperingavu.com' എന്ന ഞങ്ങളുടെ ഈ വെബ്സൈറ്റ് വഴി നിങ്ങൾക്ക് പൂജകൾ ബുക്ക് ചെയ്യാനും അതിൽ തന്നെ പണമടയ്ക്കാനും കഴിയുന്നതാണ്.
Read More
നവരാത്രി ഒമ്പത് രാത്രികൾ നീണ്ടുനിൽക്കുന്ന അതിശക്തമായ ഒരു യുദ്ധത്തിൽ ദിവ്യ ശക്തിയായ ദുർഗ്ഗാദേവി ശക്തനായ അസുരനായ മഹിഷാസുരനെ പരാജയപ്പെടുത്തിയതിന്റെ കഥയാണ് നവരാത്രി. വിജയദശമി എന്നറിയപ്പെടുന്ന പത്താം ദിവസം ദുർഗ്ഗാദേവി നേടുന്ന വിജയം തിന്മയുടെ മേൽ നന്മയുടെയും ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും ദുഷ്ടതയുടെ മേൽ നീതിയുടെയും വിജയത്തെ സൂചിപ്പിക്കുന്നു. ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകുന്നേരം എല്ലാ പഠനങ്ങളും ജോലികളും നിർത്തിവച്ച് പുസതകങ്ങളും ആയുധങ്ങളും ക്ഷേത്രങ്ങളിൽ പൂജക്ക് വക്കുന്നു. ദുർഗ്ഗയുടെ മറ്റൊരു രൂപമായ, അറിവിൻ്റെ ദേവതയായ സരസ്വതി ദേവിയെ ആരാധിക്കാനായാണ് പൂജ വെപ്പ് നടത്തുന്നത്. ഇത് മനുഷ്യനെ കൂടുതൽ അറിവു് നേടാൻ പ്രാപ്തനാക്കുന്നു. നവരാത്രിയുടെ ഈ ഒമ്പത് ദിവസവും എല്ലായിടത്തും സംഗീത, നൃത്തോത്സവങ്ങളുടെ അലയടികൾ ഉണ്ടായിരിക്കും. കല, സാംസ്കാരികാസ്വാദകർക്ക് ഇവ സമൃദ്ധമായ ആനന്ദത്തിന്റെ ദിനങ്ങളാണ്. വിദ്യാഭ്യാസ ഉന്നമനത്തിന് ഈ നവരാത്രിക്കാലത്ത് നടത്തുന്ന പ്രാർത്ഥനകൾക്കും, വിദ്യാസാരസ്വത പുഷ്പാജ്ഞലി പോലെയുള്ള വഴിപാടുകൾക്കും ഏറെ പ്രസക്തിയേറുന്നു. വിദ്യാർത്ഥികളുടെ നാളുകളിൽ ഒരു വർഷത്തേക്ക് (13X Rs.20 = Rs. 260 ) വിദ്യാസാരസ്വത പുഷ്പാജ്ഞലി നടത്തുന്നത് ഏറെ ഉത്തമം.
Read More
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്‍റെ ജനനത്തെ അടയാളപ്പെടുത്തുന്ന അഷ്ടമിരോഹിണി അല്ലെങ്കിൽ ജന്മാഷ്ടമി ശ്രീ ധന്വന്തരി ക്ഷേത്രങ്ങളിൽ 14-09-25 ന് (കൊല്ലവർഷം 1201 ചിങ്ങം 29 ന് ) ഭക്തിപൂർവ്വം ആഘോഷിക്കുന്നു. ഭഗവാൻ ശ്രീ കൃഷ്ണന്‍റെ ദിവ്യമായ കളിയാട്ടത്തിന്‍റെയും, ധന്വന്തരിയുടെ രോഗശാന്തി ശക്തിയുടെയും, ഇരട്ട അനുഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന ദിവസത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ആഘോഷചടങ്ങുകൾ:- 6.30 AM – തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിൽ നവകം, പഞ്ചഗവ്യം, പ്രത്യേക പൂജകൾ, പറ വെക്കൽ. 11 AM to 1 PM – പ്രസാദ ഊട്ട് 4.30 PM - അഷ്ടമിരോഹിണി ഘോഷയാത്ര. 6.30 PM – വിശേഷാൽ നിറമാല, ചുറ്റുവിളക്ക്, ദീപാരാധന ശേഷം നാദസ്വരം. 10.30 PM – ഭക്തി പ്രഭാഷണം- ഡോ. സി പത്മജൻ. 12 AM – വിശേഷാൽ പൂജകൾ, അപ്പം പ്രസാദ വിതരണം. വഴിപാടുകൾ:- ഭാഗവാന്‍റെ ഇഷ്ട നിവേദ്യങ്ങളായ കദളിപ്പഴം, വെണ്ണ നിവേദ്യം, പാൽപ്പായസം Rs.120. നെയ്യപ്പം - Rs.60 അഷ്ടമിരോഹിണി ദിവസം “വിശേഷാൽ നിറമാല ചുറ്റുവിളക്ക്” Rs.5000. പ്രസാദ ഊട്ട് വഴിപാടുകൾ:- അരി 1 പറ – Rs.500 പഞ്ചസാര 10 kg – Rs.500 ഉണക്കല്ലരി 1 പറ– Rs.500 പാൽ 10 ലി – Rs.500 എല്ലാ വഴിപാടുകളും വെബ് സൈറ്റിൽ Pooja Booking മെനു വഴി ബുക്ക് ചെയ്യാവുന്നതാണ്.
Read More
കർക്കിടക മാസം ഹിന്ദുക്കൾക്ക് വളരെ പരിപാവനമാണ്. കാരണം വാല്മീകി രാമായണം എഴുതി തീർത്തത് കർക്കിടകത്തിലാണ്. ഈ മാസത്തിലെ രാമായണപാരായണം ശ്രീരാമന്റെ അനുഗ്രഹത്തിന് പാത്രീഭൂതമാക്കുന്നു എന്ന് വിശ്വസിക്കുന്നു. ശ്രീരാമന്റെ മറ്റൊരവതാരമായ പെരിങ്ങാവ് ശ്രീ ധന്വന്തരിമൂർത്തിയുടെ ക്ഷേത്രത്തിലും ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ രാമായണമാസം ആചരിക്കുന്നു. കർക്കിടക മാസത്തിൽ രാമഭജനത്തിലൂടെയും ഔഷധസേവയിലൂടെയും മനസ്സും ശരീരവും ശുദ്ധമാക്കി ആയുരാരോഗ്യസൌഖ്യം നേടുന്നതിന് ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു. കർക്കിടക മാസം പരിപാടികൾ :- • എല്ലാ ദിവസവും വിശേഷാൽ നിറമാല ചുറ്റുവിളക്ക് (നിറമാല ചുറ്റുവിളക്ക് 1500 രൂപ, വിശേഷാൽ നിറമാല ചുറ്റുവിളക്ക് 4000 രൂപ) • ഇല്ലം നിറ – ജൂലൈ 27. • ഔഷധസേവ ദിനം – ഓഗസ്റ്റ് 1. ഔഷധ സേവയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് ഇത്. രാവിലെ 6 ന് തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ആയുരാരോഗ്യ സൂക്തങ്ങൾ ഉരുവിട്ട് ജപിച്ച ഔഷധം ഭക്തർക്ക് സൌജന്യമായി നല്കുന്നു. ഈ സുദിനത്തിൽ ഇത് ശ്രീ ധന്വന്തരി സവിധത്തിൽ വച്ച് വെറും വയറ്റിൽ സേവിച്ചാൽ രോഗപ്രതിരോധശേഷി അടുത്ത കർക്കിടകം വരെ നിലനിലക്കും എന്നാണ് വിശ്വാസം. • മഹാധന്വന്തരി ഹോമം:- ഓഗസ്റ്റ് 3 ന് ( 300 രൂപ). ധന്വന്തരി മൂർത്തിയുടെ വരപ്രസാദം ലഭിക്കുന്നതിനും, സകല ആധിവ്യാധികളിൽ നിന്നും മുക്തിനേടുന്നതിനും ആയുരാരോഗ്യസൌഖ്യം ഉണ്ടാകുന്നതിനും വേണ്ടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രത്തിൽ ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരിയുടെ (ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം, ഇരിഞ്ഞാലക്കുട) മുഖ്യ കാർമികത്വത്തിൽ മഹാധന്വന്തരി ഹോമം നടത്തുന്നു. ധന്വന്തരി മന്ത്രങ്ങളാൽ മുഖരിതമാകുന്ന ഈ പുണ്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പേരും നക്ഷത്രവും സാഹിതം മുൻകൂട്ടി രശീതാക്കേണ്ടതാണ്. • 17-07-25 മുതൽ 23-07-25 വരെ അദ്ധ്യാൽമീക പ്രഭാഷണം. ശ്രീ ഡോ. സി. പൽമജൻ, ഡോ. സി. ശാന്ത. • കർക്കിടക മാസം 1 മുതൽ 15 വരെ (ജൂലൈ 17 മുതൽ 31 വരെ) സൌജന്യമായി ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. പെരിങ്ങാവ് ദേവസ്വം
Read Moreശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത് നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ് ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം. എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു. വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കുകൊളുത്തി വിഷ്ണുനാമം ജപിക്കുക. വിഷ്ണു സഹസ്രനാമം , അഷ്ടാക്ഷരീ മന്ത്രം ( ഓം നമോ നാരായണായ ), ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ), ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി നൽകും. വൈശാഖമാസം നമ്മുടെ ക്ഷേത്രത്തിലും വൃതനിഷ്ഠയോടെ ഭക്തജനങ്ങൾ ആചരിക്കുന്നു. ഇത് ഏപ്രിൽ 28 തുടങ്ങി മെയ് 26 വരെയാണ്. ഇതിനോടനുബന്ധിച്ച് മെയ് 11 മുതൽ 18 വരെ ശ്രീമത് ഭാഗവത് സപ്താഹയത്നം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങളൾ brochure ൽ കൊടുത്തിനട്ടുണ്ട് (https://www.dhanwantharitempleperingavu.com/brochures ൽ ക്ലിക് ചെയ്യുക)
Read Moreആയുരാരോഗ്യസൌഖ്യം തേടിയെത്തുന്നവരുടെ ആശ്രിതവൽസനായ പെരിങ്ങാവ് ശ്രീ ധന്വന്തരി മൂർത്തിയുടെ പ്രതിഷ്ഠാദിനം ഏപ്രിൽ 12 ന് ആഘോഷിക്കുന്നു. മീനമാസത്തിലെ അത്തം നാളാണ് ഇത്. അന്ന് താന്ത്രിക കര്മ്മങ്ങളോടെ വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, പറ വെപ്പ്, വൈകീട്ട് 6 ന് സർപ്പബലി എന്നിവയുണ്ട്. ഏപ്രിൽ 10 കാലത്ത് 6 മുതൽ വൈകീട്ട് 6 വരെ, തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂടിരിപാടിന്റെ കാർമികത്വത്തിൽ ദേശാഭിവൃദ്ധിക്കും, ഭക്തജനക്ഷേമത്തിനുമായി ലക്ഷാർച്ചന, ഏപ്രിൽ 11 ന് സമൂഹർച്ചന എന്നിവയും ഉണ്ട്. ഏപ്രിൽ 6, 7 തിയ്യതികളിൽ ശുദ്ധി, മുറജപം, വാരം എന്നിവയും ഉണ്ട്. എല്ലാ ഭക്ത ജനങ്ങളെയും സാദരം ക്ഷണിക്കുന്നു. പെരിങ്ങാവ് ദേവസ്വം കാര്യപരിപാടി ഏപ്രിൽ 10 രാവിലെ 6 മുതൽ - ലക്ഷാർച്ചന വൈകീട്ട് 6 ന് - കലശാട്ടം വൈകീട്ട് 6.30 ന് - ദീപാരാധന തുടർന്ന് - അഷ്ടപദി കച്ചേരി - കൃഷ്ണാർപ്പണം, തൃശ്ശൂർ ഏപ്രിൽ 11 5 PM - സമൂഹാർച്ചന 6.30 PM - നൃത്തനൃത്യങ്ങൾ- സൃഷ്ടി, പൂങ്കുന്നം 7.15 PM - ഡാൻസ് പ്രോഗ്രാം - വിയ്യൂര് എഴുത്തച്ഛൻ കലാക്ഷേത്രം 7.30 PM - തിരുവാതിരക്കളി - താളം തൃശ്ശൂർ, ശ്രീഭദ്ര ഏവന്നൂർ. ഏപ്രിൽ 12 പ്രതിഷ്ഠാദിനം താന്ത്രിക കര്മ്മങ്ങളോടെ വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, നവകം, പഞ്ചഗവ്യം പറ വെപ്പ്. 9.30 AM - ചതുശ്ശതനിവേദ്യം 11 AM മുതൽ 1 മണിവരെ - പ്രസാദ ഊട്ട് 6 PM - സർപ്പബലി - ബ്രഹ്മശ്രീ പതിരാകുന്നത് രുദ്രൻ നമ്പൂതിരി. 6.30 PM - നൃത്തനൃത്യങ്ങൾ - ആർദ്ര ആർ മേനോൻ & ധ്വനി ആർ മേനോൻ, ജനനി കോയമ്പത്തൂർ. പ്രധാന ചടങ്ങുകൾ ലക്ഷാർച്ചന പറനിറയ്ക്കൽ ധന്വന്തരിക്ക് പറനിറയ്ക്കൽ ദേവിക്ക് ചതുശ്ശതം നിവേദ്യം സർപ്പബലി
Read Moreശ്രീ ധന്വന്തരി ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി ഹിന്ദു ക്ഷേത്രങ്ങളിൽ ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവമാണ് വിനായക ചതുർത്ഥി. വിനായക ചതുർത്ഥി കാലത്ത് ഗണേശൻ ബഹുമാനിക്കപ്പെടുന്ന പ്രധാന ദേവതയാണെങ്കിലും, ആരോഗ്യം, തടസ്സങ്ങൾ, ക്ഷേമം എന്നിവയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം രോഗശാന്തിയിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധന്വന്തരി ക്ഷേത്രത്തിൽ ഈ ഉത്സവത്തെ അർത്ഥപൂർണ്ണമാക്കുന്നു. തടസ്സങ്ങൾ നീക്കുന്നവനായി ഗണപതി: ധന്വന്തരി ഭഗവാനെ പ്രാർത്ഥിക്കുന്നതിന് മുമ്പ്, ആരോഗ്യവുമായി ബന്ധപ്പെട്ട ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഭക്തർ ആദ്യം ഗണപതിയെ ആരാധിക്കുന്നു. സമഗ്രമായ അനുഗ്രഹങ്ങൾ: ഗണപതിയുടെയും ധന്വന്തരിയുടെയും ഇരട്ട ആരാധന, സമഗ്രമായ ക്ഷേമം-ആത്മീയവും ശാരീരികവുമായ ആരോഗ്യം തേടുന്നതിനെ പ്രതീകപ്പെടുത്തുന്നു. ഗണപതിയുടെ അനുഗ്രഹം തേടി പ്രത്യേക ഹോമങ്ങൾ നടത്തുന്നു. ഔഷധസസ്യങ്ങളുടെയും ആയുർവേദ ചേരുവകളുടെയും വഴിപാടുകൾ, ക്ഷേത്രത്തിൻ്റെ ആരോഗ്യത്തിലും രോഗശാന്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഹോമത്തിൽ ഉപയോഗിക്കുന്നു.
Read Moreശ്രീ മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീ ധന്വന്തരിയാണ് ആയുർവേദത്തിൻ്റെ അധിപൻ. ആയുർവേദ ഡോക്ടർമാരും അലോപ്പതി ഡോക്ടർമാരും പോലും ശ്രീ ധന്വന്തരിയെ തങ്ങളുടെ പ്രധാന ദൈവമായി ആരാധിക്കുന്നു. രോഗശമനത്തിനായി രോഗികൾ ശ്രീ ധന്വന്തരിയെ ആരാധിക്കുന്നു. ശ്രീ ധന്വന്തരിയെ ആരാധിക്കുന്നവർക്ക് ജീവിതകാലം മുഴുവൻ ആരോഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമായാണ് കർക്കിടകം കണക്കാക്കപ്പെടുന്നത്. അതിനാൽ കർക്കിടകം പതിനാറാം തീയതി നമ്മുടെ ക്ഷേത്രത്തിൽ ഔഷധ സേവാ ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം ശ്രീ ധന്വന്തരിക്ക് പുരുഷസൂക്തം, ആയുരാരോഗസൂക്തം തുടങ്ങിയ വിശേഷ മന്ത്രങ്ങൾ ജപിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ ഔഷധം തയ്യാറാക്കുകയും ഔഷധം കഴിക്കുന്നത് ദിവ്യമാവുകയും അത് കഴിച്ചാൽ രോഗികൾക്കുണ്ടാകുന്ന അസുഖങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അതിരാവിലെ കുളിച്ചും ഒഴിഞ്ഞ വയറുമായി ഔഷധം കുടിക്കാൻ ഭക്തർ ക്ഷേത്രത്തിൽ വരുന്നു. മരുന്ന് കഴിക്കുമ്പോൾ അവർ താഴെ പറയുന്ന ശ്ലോകം ചൊല്ലുന്നു. "അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണ മൃത രോഗൻ മേ നാശായാ ശേഷ ആസു ധന്വന്തരേ ഹരേ" ഈ പരമ്പരാഗത രീതിയിൽ ഔഷധം കഴിക്കുന്നത് ജീവൻ്റെ അമൃതമായ മൃതസഞ്ജീവനി കഴിക്കുന്നത് പോലെ നല്ലതാണ്.
Read More